
ഇടമലക്കുടി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇടുക്കി ജില്ല ഓംബുഡ്‌സ്മാന്‍ പി.ജി രാജന്‍ ബാബു ഇടമലക്കുടി സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിച്ചു. സൊസൈറ്റിക്കുടി പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി അജീഷ്‌കുമാര്‍ വി.എന്‍, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ ഏക ഗോത്ര വര്‍ഗ്ഗ പഞ്ചായത്തിലെ റോഡ് വികസനം ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്ന പൊതു ആവശ്യം ജനങ്ങള്‍ ഉന്നയിച്ചു.
ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, പുരുഷന്മാരെ മേറ്റുമാരായി നിയമിക്കുക, നെറ്റ് വര്‍ക്ക് കണക്ഷനുവേണ്ടി മൊബൈല്‍ ടവര്‍ സ്ഥാപിക്കുക, എന്നീ ആവശ്യങ്ങള്‍ പരാതികളായി എഴുതി നല്‍കി.
Post Your Comments