ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം പ്രാബല്യത്തിൽ വരുമോയെന്ന ചോദ്യത്തിന് മറുപടിയുമായി കേന്ദ്ര സർക്കാർ. ജനസംഖ്യ നിയന്ത്രണത്തിന് നിയമം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മറ്റ് മാര്‍ഗ്ഗങ്ങളിലൂടെ ജനസംഖ്യ നിയന്ത്രണത്തിന് കഴിയുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് സിങ് പട്ടേൽ നേരത്തെ പറഞ്ഞിരുന്നു. ഒട്ടനവധി കരുത്തുറ്റ തീരുമാനങ്ങളെടുക്കുമ്പോള്‍ മറ്റുള്ളവയും കേന്ദ്രം പരിഗണിക്കുമെന്നും ഛത്തീസ്‌ഗഡിലെ ഭരണകക്ഷിയായ കോൺഗ്രസ്, ചില കേന്ദ്ര പദ്ധതികൾ നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് അദ്ദേഹത്തിന്‍റെ മറുപടി.
Post Your Comments