Latest NewsKeralaCinemaNewsEntertainment

ദൈവകൃപയാൽ, പ്രപഞ്ചത്തെയും മാതാപിതാക്കളെയും സാക്ഷിയാക്കി വിവാഹിതരായി: ചിത്രം പങ്കുവെച്ച് വിഘ്നേഷ് ശിവൻ

നയൻതാര–വിഗ്നേഷ് ശിവൻ വിവാഹ ചിത്രം പുറത്ത്. താരസമ്പന്നമായിരുന്നു വിവാഹം. വിവാഹ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് ശേഷം വിഘ്നേഷ് ശിവൻ തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട്, പ്രപഞ്ചത്തെയും മാതാപിതാക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി നയൻതാരയെ താൻ വിവാഹം ചെയ്തുവെന്ന് വിഘ്നേഷ് ശിവൻ ഫേസ്‌ബുക്കിൽ കുറിച്ചു. ജൂൺ 11 ന് ആദ്യമായി പൊതുവിടത്തിൽ പ്രത്യക്ഷപ്പെടുമെന്ന് സംവിധായകൻ നേരത്തെ പറഞ്ഞു.

ഏഴുവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ വിവാഹം ചെയ്തത്. വിവാഹത്തിൽ പങ്കെടുക്കാൻ വൻ താരനിര. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, ദിലീപ്, കാർത്തി, വിജയ് സേതുപതി, ദിലീപ്, കാർത്തി, ഗൗതം മേനോൻ, അറ്റ്ലീ, അനിരുദ്ധ്, മണിരത്നം, സൂര്യ, ജ്യോതിക തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്.

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ചടങ്ങുകൾ. വിവാഹ വേദിയിൽ അതിഥികൾക്ക് നൽകുന്ന വെള്ളക്കുപ്പികളിൽ നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും ആരാധകർ നിർമ്മിച്ച പോസ്റ്ററുകൾ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം, ദമ്പതികളുടെ പ്രൊഡക്ഷൻ ഹൗസായ റൗഡി പിക്‌ചേഴ്‌സിന്റെ ബ്രാൻഡിംഗും കുപ്പിയിലുണ്ട്. വിവാഹത്തിന്റെ സംപ്രേഷണാവകാശം നെറ്റ്ഫ്ലിക്സിനാണ്. ജൂൺ 8ന് മെഹന്ദി നടന്നിരുന്നു. എന്നാൽ, ഇതിന്റെ ചിത്രങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button