Latest NewsKeralaNews

കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങള്‍, കേരള സര്‍ക്കാരിന് ഇത്രയും വിവേകമില്ലേ? കേരള ഹൈക്കോടതി

കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ കെ റെയില്‍ മുന്നോട്ട് പോകുന്നുവെന്നത് അവിശ്വസനീയം : ഹൈക്കോടതി

കൊച്ചി: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് കേരളത്തില്‍ നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങളെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ, മുന്നോട്ട് പോകുന്നുവെന്ന് പറയുന്നത് അവിശ്വസനീയമാണ്. സാമൂഹികാഘാത പഠനത്തിനും മറ്റും അനുമതി നല്‍കിയില്ലെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രത്തിനു കൂടി പങ്കാളിത്തമുള്ള കെ.ആര്‍.ഡി.സി.എല്ലിനോട് എന്താണ് ഇക്കാര്യം ആവശ്യപ്പെടാതിരുന്നതെന്നും കോടതി ചോദിച്ചു.

Read Also: നൂറുകണക്കിന് പാറ്റകളെ കോടതി മുറിയിലേക്ക് തുറന്നു വിട്ടു: വിചിത്ര സംഭവത്തിൽ യുവതി അറസ്റ്റിൽ

വിഷയത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കെ റെയിലില്‍ കെ.ആര്‍.ഡി.സി.എല്ലിന്റെ പങ്ക് എന്താണെന്നും കോടതി ചോദിച്ചു. സാമൂഹികാഘാത പഠനവുമായി മുന്നോട്ട് പോകാമെന്നും ജനങ്ങളുടെ പണമാണ് ഉപയോഗിക്കുന്നതെന്ന കാര്യത്തില്‍ ശ്രദ്ധ വേണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

കെ റെയില്‍ കല്ലിടലിനെതിരായ വിവിധ ഹര്‍ജികള്‍ ഈ മാസം 30 ലേക്ക് മാറ്റിയതായും കോടതി അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button