Latest NewsKeralaNews

പ്രവാചകനെ കുറിച്ചുള്ള ബിജെപി മുന്‍ വനിതാ നേതാവിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തെരുവില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഗവര്‍ണര്‍ മാപ്പ് പറയേണ്ടതുണ്ടോ? പ്രവാചക നിന്ദയില്‍ പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: പ്രവാചകനെ കുറിച്ചുള്ള ബിജെപി മുന്‍ വനിതാ നേതാവിന്റെ പ്രസ്താവനയില്‍ പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ എല്ലാവരെയും ആദരിക്കുന്ന രാജ്യമാണെന്നും സംഭവവുമായി ബന്ധപ്പെട്ട് പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ, ബിജെപി നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read Also:നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

വിവാദ പരാമര്‍ശത്തില്‍ രാജ്യം മാപ്പ് പറയണമെന്ന ആവശ്യത്തോടും അദ്ദേഹം പ്രതികരിച്ചു, തിരുവനന്തപുരത്തെ തെരുവില്‍ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിന് ഗവര്‍ണര്‍ മാപ്പ് പറയേണ്ടതുണ്ടോയെന്നാണ് അദ്ദേഹം ചോദിച്ചത്. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളില്‍ അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ല. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അത്തരം കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button