തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസം കൊണ്ട് 7,149 സ്‌കൂളുകളിൽ പരിശോധന നടത്തി. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട 12,306 സ്കൂളുകളിൽ, 7,149 സ്കൂളുകളിൽ അധികൃതർ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. ചെറിയ അപാകതകൾ കണ്ടെത്തിയ 395 സ്കൂളുകൾക്ക് അവ എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നിർദ്ദേശം നൽകി.
പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലും സ്കൂളുകളിലെത്തി പരിശോധന നടത്തുകയും കുട്ടികളോടൊത്ത് ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പാചക തൊഴിലാളികൾക്ക് ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭ്യമാകാത്തിടത്ത് എത്രയും പെട്ടെന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി.
സ്കൂളുകളിലെ കുടിവെള്ള പരിശോധനയ്ക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
Post Your Comments