Latest NewsNewsInternationalGulfQatar

വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കും: അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ

ദോഹ: രാജ്യത്ത് വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. അന്തരീക്ഷത്തിൽ പൊടി ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ വെള്ളിയാഴ്ച്ച മുതൽ അന്തരീക്ഷത്തിൽ പൊടി ഉയരുന്നതിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഇത് അടുത്ത ആഴ്ച്ചയുടെ തുടക്കം വരെ തുടരാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പറഞ്ഞു.

Read Also: കാമുകിയെ വീട്ടിലെത്തിച്ച് ഭാര്യയുടെ മുന്നിൽ ദിവസങ്ങളോളം ലൈംഗിക ബന്ധം: ഭാര്യ ജീവനൊടുക്കി

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ കാറ്റിന്റെ ശക്തി 38 നോട്ട് വരെ അനുഭവപ്പെടാമെന്നും, ഇതിനാൽ തുറന്ന ഇടങ്ങളിൽ അന്തരീക്ഷത്തിലെ കാഴ്ച്ച 2 കിലോമീറ്ററിൽ താഴെ എന്ന രീതിയിലേക്ക് ചുരുങ്ങാമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കടലിൽ അഞ്ച് മുതൽ എട്ട് അടി വരെ ഉയരമുള്ള (പരമാവധി പതിമൂന്ന് അടി വരെ) തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Read Also: കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത് അവിശ്വസനീയമായ കാര്യങ്ങള്‍, കേരള സര്‍ക്കാരിന് ഇത്രയും വിവേകമില്ലേ? കേരള ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button