Latest NewsNewsIndiaBusiness

ഖാരിഫ് വിളകളുടെ താങ്ങുവില വർദ്ധിപ്പിച്ചു

കാർഷിക സംബന്ധമായ ചിലവുകൾ പരിഗണിച്ചാണ് താങ്ങുവില വർദ്ധിപ്പിച്ചത്

രാജ്യത്ത് ഖാരിഫ് വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർദ്ധിപ്പിച്ചു. നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 100 രൂപയാണ് ഉയർത്തിയത്. ഇതോടെ, ക്വിന്റലിന് 2024 രൂപയാണ് താങ്ങുവില.

കാർഷിക സംബന്ധമായ ചിലവുകൾ പരിഗണിച്ചാണ് താങ്ങുവില വർദ്ധിപ്പിച്ചത്. തൊഴിലാളികളുടെ വേതനം, പാട്ടത്തിനെടുത്ത ഭൂമിയുടെ വാടക, വിത്ത്, രാസവളം, ജലസേചന ചാർജുകൾ, മൂലധനത്തിന്റെ പലിശ തുടങ്ങി നിരവധി ചിലവുകൾ താങ്ങുവില കണക്കാക്കാൻ പരിഗണിച്ചിട്ടുണ്ട്.

Also Read: സ്വപ്നക്കും പി.സി ജോർജിനുമെതിരെ കേസെടുത്തെന്ന് കേരളാ പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്: രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

കേരളത്തിൽ കഴിഞ്ഞ ബജറ്റിൽ നെല്ലിന്റെ സംഭരണ വില 28 രൂപ 20 പൈസയാണ് ഉയർത്തിയത്. ഇതോടെ, കേരളത്തിൽ നെല്ലിന്റെ താങ്ങുവില ക്വിന്റലിന് 2,820 രൂപയാണ്. നെല്ലിന്റെ താങ്ങുവിലയിൽ 19.40 ശതമാനമാണ് കേന്ദ്ര സർക്കാരിന്റെ വിഹിതം.

shortlink

Related Articles

Post Your Comments

Related Articles


Back to top button