ഗർഭിണിയായ സ്ത്രീകൾക്ക് കുങ്കുമപ്പൂ നൽകുന്നത് പതിവാണ്. ഉള്ളിലെ കുഞ്ഞിന്റെ വളർച്ചയ്ക്ക് കുങ്കുമപ്പൂ വളരെ നല്ലതാണ്. ഇന്ന് മിക്ക കുട്ടികളിലും കണ്ട് വരുന്ന പെരുമാറ്റ വൈകല്യമാണ് ഹൈപ്പര്‍ ആക്ടിവിറ്റി. സാധാരണ കുട്ടികളിൽ നിന്ന് അമിതമായി ഓടി ചാടി നടക്കുക, ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ ചെയ്യുക, എല്ലാവരോടും ദേഷ്യത്തോടെ സംസാരിക്കുക ഇത്തരത്തിലുള്ള സ്വഭാവമായിരിക്കും ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികളിൽ കാണുന്നത്.
കുട്ടികളില്‍ കാണപ്പെടുന്ന ഇത്തരം ഹൈപ്പര്‍ ആക്ടിവിറ്റിയെ നിയന്ത്രിക്കാന്‍ കുങ്കുമപ്പൂ കൊടുക്കുന്നത് നല്ലതാണെന്നാണ് പുതിയ പഠനം പറയുന്നത്.
കുങ്കുമപ്പൂവിന് വേറെയും പല ഗുണങ്ങളുണ്ട്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ രക്തമെത്തിക്കാൻ ഇത് സഹായിക്കുന്നു. കുങ്കുമപ്പൂവിന് രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ട്. രക്തത്തെ ശുദ്ധീകരിക്കുന്നതിനോടൊപ്പം തന്നെ വൃക്ക, കരള്‍, മൂത്രാശയം എന്നിവയിലുണ്ടാകുന്ന രോഗങ്ങള്‍ക്കും പരിഹാരമാണ് കുങ്കുമപ്പൂ.
Post Your Comments