കൊച്ചി: ഇടത് പാളയത്തെ ഞെട്ടിച്ചുകൊണ്ട് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ കൊണ്ടുപിടിച്ച ചർച്ചകൾക്ക് കാരണമായിരിക്കുകയാണ്. കറൻസി കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും പങ്കുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടക്കം മുതൽ സി.പി.എം നേതാക്കൾ ന്യായീകരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇത്തരത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്ന അണികൾക്കെതിരെ അഡ്വ. ഗോപാലകൃഷ്ണൻ രംഗത്ത്. സി.പി.എമ്മിൽ ഉള്ളത് മണ്ടന്മാരായ അണികൾ ആണെന്നും, അവരുള്ളത് കൊണ്ട് നേതാക്കൾ എന്ത് ചെയ്താലും അവർ അതിനെ ന്യായീകരിച്ചോളുമെന്നും ഗോപാലർക്ഷ്ണൻ ഫേസ്‌ബുക്കിൽ കുറിച്ചു.
Also Read:പേരക്കയിലെ ഈ ഗുണങ്ങള്‍
മുഖ്യമന്ത്രി പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി ജയരാജൻ എന്നിവരുടെ ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. ‘നമുക്ക് ഇതൊക്കെ നിസ്സാരം. ഇനി കേരളം തന്നെ നമ്മൾ കടത്തി കൊണ്ട് പോയാലും നമ്മുടെ അണികൾ ന്യായീകരിച്ചോളും. എല്ലാം പി.സി ജോർജിന്റെ പണി ആണെന്ന് കൂടി അങ്ങ് തള്ളി മറിച്ചേക്കാം’ – ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു.
അതേസമയം, വെളിപ്പെടുത്തൽ നടത്തി സ്വപ്ന സുരേഷ്, പി.സി ജോർജ് എന്നിവർ സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇവർക്കെതിരെ പോലീസ് കേസെടുത്തു. കെ.ടി ജലീൽ സ്വപ്നയ്ക്ക് എതിരെ നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പോലീസ് ജലീലിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിജിറ്റൽ തെളിവുകളും പരിശോധിക്കും. സ്വപ്നയുടെയും പി സി ജോർജിന്‍റെയും വാർത്താസമ്മേളനങ്ങളും പരിശോധിക്കും. സോളാർ കേസ് പ്രതി സരിതയെയും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യും.
Post Your Comments