കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഓസ്ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് മികച്ച തുടക്കത്തിനുശേഷം വാനിന്ദു ഹസരങ്കയുടെ സ്പിന്നിന് മുന്നില്‍ തകർന്നെങ്കിലും മാത്യു വെയ്ഡിന്റെയും ജെയ് റിച്ചാര്‍ഡ്സന്റെ ചെറുത്തുനിൽപ്പിൽ വിജയം പിടിച്ചെടുത്തു.
99-7 എന്ന സ്കോറില്‍ പതറിയ ഓസീസിനെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേര്‍ന്ന് ജയത്തിലേക്ക് നയിച്ചു. മാത്യു വെയ്ഡ് 26 പന്തില്‍ 26 റണ്‍സെടുത്തപ്പോള്‍ റിച്ചാര്ഡ്സണ് 20 പന്തില്‍ 9 റണ്‍സെടുത്തു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും 21 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഓസിസിനായി തിളങ്ങി. ശ്രീലങ്കക്കായി വാനിന്ദു ഹസരങ്ക നാലു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസീസ് 2-0ന് സ്വന്തമാക്കി.
Read Also:- മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 36 പന്തില്‍ 39 റൺസെടുത്ത അസലങ്കയും 36 പന്തില്‍ 36 റൺസെടുത്ത മെന്‍ഡിസുമാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സ്കോര്‍: ശ്രീലങ്ക 20 ഓവറില്‍ 124-9, ഓസ്ട്രേലിയ 17.5 ഓവറില്‍ 126-7.
Post Your Comments