Latest NewsNewsLife Style

രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ മതി!

രക്തസമ്മർദ്ദം കുറയ്ക്കാൻ ജീവിത ശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിന്യമായ വ്യായാമങ്ങൾക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂർ ചെയ്താൽ മതിയാകും.

രക്തസമ്മർദ്ദം ഇപ്പോൾ സർവസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേർക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഹൃദ്രോഹത്തിന് വഴിയൊരുക്കും. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാർഗം.

Read Also:- ഫുട്‌ബോള്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പട്ടിക പുറത്ത്: ലിസ്റ്റിൽ പ്രീമിയർ താരങ്ങളുടെ ആധ്യപത്യം

ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം തുടങ്ങിയവ ഉണ്ടാകുമ്പോഴും രക്തസമ്മർദ്ദം വർദ്ധിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രണമില്ലാതെ ഉയരുകയും രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ചെയ്താൽ സ്ട്രോക്കിനും വൃക്കരോഗങ്ങൾക്കും കാരണാകും. തെറ്റായ ജീവിതശൈലികൾ കൊണ്ടുണ്ടാകുന്ന, നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന രക്തസമ്മർദ്ദം ശ്രദ്ധിച്ചാൽ അകറ്റിനിറുത്താവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button