ആമാശയത്തിൽ അമ്ലത്തിന്റെ അമിത ഉൽപ്പാദനമാണ് അസിഡിറ്റി ഉണ്ടാകാൻ കാരണം. അസിഡിറ്റി മുഴുവൻ ആരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്. അസിഡിറ്റി എളുപ്പത്തിൽ ഇല്ലാതാക്കാനുളള വീട്ടുവൈദ്യങ്ങളെക്കുറിച്ച് പരിചയപ്പെടാം.
അസിഡിറ്റി നിയന്ത്രിക്കാൻ ഏറ്റവും നല്ല മാർഗമാണ് പെരുംജീരകം. ഒരു ടീസ്പൂൺ പെരുംജീരകം ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് കുടിച്ചാൽ അസിഡിറ്റി, നെഞ്ചിരിച്ചൽ എന്നിവ ഇല്ലാതാക്കും.
Also Read: കെഎസ്ആര്‍ടിസിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
അസിഡിറ്റി ഇല്ലാതാക്കാൻ ഏറ്റവും ഉത്തമമാണ് അയമോദകം. ആന്റി- അസിഡിക് ഏജന്റ് കൂടിയായ അയമോദകം അസിഡിറ്റി കുറയ്ക്കാൻ സഹായിക്കും. അസിഡിറ്റി ഒഴിവാക്കാൻ കരിഞ്ചീരകം ചവയ്ക്കുന്നത് നല്ലതാണ്. കൂടാതെ, ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ കരിഞ്ചീരകം ചേർത്ത് തിളപ്പിച്ച് കുടിക്കുന്നതും അസിഡിറ്റി ഇല്ലാതാക്കാൻ സഹായിക്കും.
Post Your Comments