ലക്‌നൗ: പബ്ജി ഗെയിം കളിക്കുന്നത് വിലക്കിയതിന് 16-കാരന്‍ അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അമ്മയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം മൂന്ന് ദിവസം മൃതദേഹത്തോടൊപ്പം മകന്‍ കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി.
Read Also: ഐആർസിടിസി: പ്രതിമാസ ട്രെയിൻ ടിക്കറ്റ് പരിധി വർദ്ധിപ്പിച്ചു
മുറിയില്‍ മൃതദേഹം സൂക്ഷിച്ചുവെച്ചിരിക്കെ തന്റെ രണ്ട് സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചുവരുത്തി. ഓണ്‍ലൈനായി മുട്ടക്കറി വാങ്ങി കഴിക്കുകയും സുഹത്തുക്കളോടൊപ്പമിരുന്ന് സിനിമ കാണുകയും ചെയ്തു. അമ്മ എവിടെ പോയെന്ന് സുഹൃത്തുക്കള്‍ ചോദിച്ചപ്പോള്‍ ആന്റിയുടെ വീട്ടിലാണെന്ന് മകന്‍ മറുപടി നല്‍കിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ചോദ്യം ചെയ്യലില്‍ മകന്‍ സമ്മതിച്ചതായും പോലീസ് അറിയിച്ചു.
പബ്ജി കളിക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ തനിക്ക് ദേഷ്യം വന്നു. ഇതോടെ പിതാവിന്റെ തോക്ക് ഉപയോഗിച്ച് അമ്മയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് 16കാരന്‍ വെളിപ്പെടുത്തി. ഞായറാഴ്ച രാത്രിയായിരുന്നു കൊലപ്പെടുത്തിയതെന്നും മകന്‍ പോലീസിനോട് പറഞ്ഞു. മൃതദേഹം അഴുകാന്‍ തുടങ്ങിയതോടെ റൂം ഫ്രഷ്നര്‍ അടിച്ചു. എന്നിട്ടും അടുത്ത വീടുകളിലേക്ക് മൃതദേഹം അഴുകിയ ഗന്ധം എത്തുകയും സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
സൈനികനാണ് കുട്ടിയുടെ പിതാവ്. ബംഗാളില്‍ നിയമിതനായ അദ്ദേഹം തന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ വീട്ടില്‍ വെച്ചായിരുന്നു മടങ്ങിയത്. ഇതുപയോഗിച്ചായിരുന്നു കൊലപാതകം.
Post Your Comments