ഇലവുംതിട്ട: എസ്.ഐയുടെ അടിയേറ്റ് ഡിവൈഎഫ്ഐ നേതാവിന്റെ കര്‍ണപുടം പൊട്ടി ആശുപത്രിയിൽ. ഡിവൈഎഫ്ഐ മെഴുവേലി മേഖലാ പ്രസിഡന്റ് സതീഷ് ഭവനില്‍ എസ്.മനു സതീഷ് (38)നാണ് പോലീസിന്റെ മർദ്ദനമേറ്റത്. ഇദ്ദേഹമിപ്പോൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കില്‍ സുഹൃത്തിനൊപ്പമെത്തിയ മനു, വീടിന് മുന്നില്‍നിന്ന സഹോദരനോട് സംസാരിക്കുന്നതിനിടെയാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാനുവേല്‍ അതുവഴി വന്നത്.
മനുവിനെ ജീപ്പിനടുത്തേക്ക് വിളിപ്പിച്ച എസ്.ഐ, ‘താടിയും മുടിയുമൊക്കെ വളര്‍ത്തിയ നീ കഞ്ചാവാണോ’ എന്ന് ചോദിച്ചു കൊണ്ട്, കഞ്ചാവ് പൊതി ഇടുപ്പിൽ ഉണ്ടോ എന്ന് ഉടുപ്പൂരി തിരയാൻ ശ്രമിച്ചു. വസ്ത്രമൂരി റോഡില്‍ നിര്‍ത്തിയതിനെ മനു ചോദ്യംചെയ്തതോടെ എസ്.ഐ. പ്രകോപിതനാകുകയും രണ്ട് ചെവികളും ചേര്‍ത്ത് അടിക്കുകയുമായിരുന്നുവെന്ന് പറയുന്നു. ജീപ്പില്‍ നിന്നിറങ്ങി വന്ന പോലീസുകാരും മര്‍ദ്ദിച്ചതായി മനു പറഞ്ഞു.
തുടര്‍ന്ന്, ജീപ്പിലേക്ക് വലിച്ചുകയറ്റി സ്റ്റേഷനിലെത്തിച്ചു. നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തിയതോടെ മനുവിനെ എസ്.ഐ. വിട്ടയയ്ക്കുകയായിരുന്നു. ചെവിക്കും കഴുത്തിനും വേദനകൂടിയ മനുവിനെ ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് കർണപുടത്തിനു പൊട്ടൽ ഉണ്ടെന്ന് മനസിലായത്. എന്നാല്‍, മനുവിനെ മര്‍ദിച്ചിട്ടില്ലെന്നാണ് ഇലവുംതിട്ട പോലീസിന്റെ വിശദീകരണം.
Post Your Comments