ന്യൂഡല്‍ഹി: 75 കിലോമീറ്റര്‍ ദേശീയപാത അഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി. ആന്ധ്രാപ്രദേശിലെ അമരാവതി മുതല്‍ മഹാരാഷ്ട്രയിലെ അകോല വരെയുള്ള 75 കിലോമീറ്റര്‍ ദേശീയപാതയാണ് അഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ ഗിന്നസ് വേള്‍ഡ് റെക്കോഡ് സ്ഥാപിച്ചത്.
Read Also: പൗരന്മാരല്ലാത്തവർക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്: അറിയിപ്പുമായി സൗദി
ഗള്‍ഫ് രാജ്യമായ ഖത്തറിന്റെ പേരിലുള്ള റെക്കോഡാണ് ഇന്ത്യ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തത്. 2019 ഫെബ്രുവരി 27ന് ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി പത്ത് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ റോഡിന്റെ പേരിലുള്ള റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 2019 ഫെബ്രുവരി 27നായിരുന്നു അല്‍ഖോര്‍ എക്സ്പ്രസ് വേയുടെ ഭാഗമായ റോഡ് ഖത്തര്‍ പണിതത്.
ഇന്ത്യയുടെ റെക്കോഡ് നേട്ടത്തെ കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. ‘ജൂണ്‍ മൂന്നാം തിയതി രാവിലെ 7.27ന് ആരംഭിച്ച 75 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം ജൂണ്‍ 7ന് വൈകീട്ട് അഞ്ചിന് പൂര്‍ത്തീകരിച്ചു. 720 തൊഴിലാളികള്‍, 105 മണിക്കൂറും 33 മിനിറ്റും എടുത്താണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്’, ഗഡ്കരി പറഞ്ഞു.
Post Your Comments