Latest NewsIndia

ഇൻഫർമേഷൻ ലഭിച്ചത് പുലർച്ചെ: കുതിച്ചെത്തിയ സൈന്യം കൊന്നുതള്ളിയത് രണ്ട് ഭീകരരെ

കുപ്‌വാര: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിൽ ഇന്നു പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ലഷ്കർ ഇ ത്വയിബയിലെ അംഗങ്ങളായ ഭീകരരാണ് ഇവരെന്ന് സൈനിക മേധാവികൾ വ്യക്തമാക്കി.

 

സംഭവസ്ഥലത്ത് ഭീകരവാദികൾ ഒളിച്ചിരിക്കുന്ന വിവരം ഇന്ന് പുലർച്ചെയാണ് സൈന്യത്തിന് ലഭിച്ചത്. വിവരമറിഞ്ഞ അടുത്ത നിമിഷം തന്നെ ഓപ്പറേഷൻ പ്ലാൻ ചെയ്ത സൈന്യം ഭീകരർ ഒളിച്ചിരിക്കുന്ന മേഖലയിലേക്ക് കുതിച്ചു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. ഭീകരരിൽ ഒരാൾ പാകിസ്ഥാനി പൗരനാണ്. ലാഹോർ സ്വദേശിയായ ഹൻസല്ലയാണ് ഇയാളെന്ന് സൈന്യം തിരിച്ചറിഞ്ഞു.

അതേസമയം, ജമ്മു കശ്മീരിൽ കഴിഞ്ഞ 14 മണിക്കൂറിനുള്ളിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണ് ഇതെന്ന് സൈന്യം അറിയിച്ചു. നേരത്തെ, ബാരാമുള്ളയിലെ സോപോറിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു പാകിസ്ഥാനി ഭീകരനെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button