സുൽത്താൻ ബത്തരി: സംരക്ഷിത വന മേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി നിലനിർത്തണമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ സുൽത്താൻ ബത്തേരിയിൽ ഹർത്താൽ പ്രഖ്യാപിച്ചു. വരുന്ന 14ന് മുസ്ലീം ലീഗാണ് നഗരസഭാ പരിധിയിൽ ഹർത്താലിന് അഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.
അതേസമയം, കോടതിവിധിയ്‌ക്കെതിരെ ഇന്ന് പത്തനംതിട്ടയിലെ ആറ് പഞ്ചായത്തുകളിലും ഒരു വില്ലേജിലും കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ഉത്തരവിനെതിരെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ റിവിഷൻ ഹർജി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ഈ പ്രദേശങ്ങളിൽ ഹർത്താൽ പ്രഖ്യാപിച്ചത്.
ദേശീയ ഉദ്യാനങ്ങളിലും വന്യ ജീവി സങ്കേതങ്ങളിലും ഖനനം പാടില്ല. നിലവിൽ നടക്കുന്ന നിർമ്മാണ പ്രവർത്തകളെ കുറിച്ച് മൂന്ന് മാസത്തിനകം മുഖ്യ വനപാലകർ റിപ്പോർട്ട് നൽകണമെന്നും ജസ്റ്റിസ് നാഗേശ്വർ റാവു അദ്ധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിരിക്കുകയാണ്.
Post Your Comments