റിയാദ്: ഇന്തോനേഷ്യയിലേക്കുള്ള യാത്രാ നിരോധനം പിൻവലിച്ച് സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇന്തോനേഷ്യയിലേയ്ക്കുള്ള സൗദി പൗരന്മാരുടെ നേരിട്ടും അല്ലാതെയുമുള്ള യാത്രാ നിരോധനം പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Read Also: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പകുതി ഫീസ് മാത്രം: മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് നൽകി സർക്കാർ
കോവിഡ് സ്ഥിതിഗതികൾ നിരീക്ഷിച്ചതിനെ തുടർന്നും ആരോഗ്യ അധികാരികളുടെ റിപ്പോർട്ട് അനുസരിച്ചുമാണ് പുതിയ നടപടി. തിങ്കളാഴ്ച്ച മുതൽ തീരുമാനം പ്രാബല്യത്തിൽ വന്നു.
2021 ജൂലൈ 12 നാണ് കോവിഡ് സൗദി പൗരന്മാർക്ക് ഇന്തോനേഷ്യയിലേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, ഇന്ത്യ, ലബനൻ, തുർക്കി, യെമൻ, സിറിയ, ഇറാൻ, അർമേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ബെലാറസ്, വിയറ്റ്നാം, സൊമാലിയ, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് സൗദി പൗരന്മാർക്കുള്ള യാത്രാ നിരോധനം തുടരും.
Read Also: ‘സുഹൃത്തിന്റെ ഭാര്യയുമായി ബന്ധമുണ്ടാക്കി അവന്റെ ജീവിതം തകർത്തു’: സാംസ്കാരിക നായകനെതിരെ എഴുത്തുകാരി
Post Your Comments