KollamLatest NewsKeralaNattuvarthaNews

ലഹരിവസ്തുക്കൾ നൽകി വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തു : യുവാവ് പൊലീസ് പിടിയിൽ

കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടിൽ സച്ചു (27) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിവസ്തുക്കൾ നൽകി ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി ആലപ്പാട് വെള്ളനാതുരുത്ത് കുന്നുംപുറത്ത് വീട്ടിൽ സച്ചു (27) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

2020-ൽ ആണ് കേസിനാസ്പദമായ സംഭവം. യുവാവിന്‍റെ അതിക്രമം മൂലം 2021 മുതൽ പെൺകുട്ടിയെ പുവർഹോമിൽ താമസിപ്പിച്ചു വരുകയായിരുന്നു. കഴിഞ്ഞയാഴ്ച കൗൺസലിങ് നടത്തിയതിനെ തുടർന്നാണ് പ്രതിയുടെ ലൈംഗികാതിക്രമത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഇയാൾ തീരദേശത്ത് ലഹരിമരുന്ന് വിതരണം ചെയ്തുവരുന്നതായും കൗമാരക്കാരായ പെൺകുട്ടികളെ ഇത്തരത്തിൽ ഉപയോഗിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Read Also : ബഫർ സോൺ: സുപ്രീംകോടതി വിധിയ്‌ക്കെതിരെ സുൽത്താൻ ബത്തേരിയിൽ 14ന് ഹർത്താൽ

കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, എ.എസ്.ഐ മാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ തൃക്കുന്നപ്പുഴയിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button