ThrissurLatest NewsKeralaNattuvarthaNews

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : യുവാവ് പൊലീസ് പിടിയിൽ

കോട്ടയം ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് വലംപറ്റബിൽ അഖിലിനെയാണ് (22) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്

തൃശൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശേരി പെരുന്ന പനച്ചിക്കാവ് വലംപറ്റബിൽ അഖിലിനെയാണ് (22) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

Read Also : ‘ബോയ്കോട്ട് ഖത്തർ എയർവെയ്സ്’ തരംഗമായി ഹാഷ്ടാഗ്: നൂപുർ ശർമയ്ക്ക് ട്വിറ്ററിൽ വൻപിന്തുണ

പോക്സോ കേസ് ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വെസ്റ്റ് എസ്.ഐ കെ.സി. ബൈജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിയ, സിവിൽ പൊലീസ് ഓഫീസർമാരായ അഭീഷ് ആന്‍റണി, പി.സി. അനിൽകുമാർ, പ്രതീഷ്, ജോസ് പോൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അഖിലിനെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button