ThiruvananthapuramKeralaNattuvarthaLatest NewsNews

ബി​രി​യാ​ണി പാ​ത്ര​ത്തി​ൽ സ്വ​ർ​ണ​ക്ക​ട​ത്ത്: സ്വ​പ്ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ജ​നം ത​ള്ളി​ക്ക​ള​യു​മെ​ന്ന് കോടിയേരി

തി​രു​വ​ന​ന്ത​പു​രം: സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച്, കേസിൽ പ്രതിയായ സ്വപ്ന സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. സ്വ​പ്ന സു​രേ​ഷി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളെ​ന്ന പേ​രി​ല്‍ ഇ​പ്പോ​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ക​ഥ​ക​ള്‍ കേ​ര​ള ജ​ന​ത പു​ച്ഛി​ച്ച് ത​ള്ളി​യ​താ​ണെ​ന്ന് കോടിയേരി പറഞ്ഞു. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും കോ​ടി​യേ​രി കൂട്ടിച്ചേർത്തു.

രാ​ഷ്ട്രീ​യ താ​ല്പ​ര്യ​ത്തോ​ടെ ചി​ല മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മാ​സ​ങ്ങ​ളോ​ളം പ്ര​ച​രി​പ്പി​ച്ച തു​ട​ര്‍ നുണക്കഥ​ക​ള്‍ ഇ​പ്പോ​ള്‍ വീ​ണ്ടും രം​ഗ​ത്തി​റ​ക്കു​കയാണെന്നും ഇത് രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെന്നും അദ്ദേഹം ആരോപിച്ചു. കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പ്ര​ച​രി​പ്പി​ച്ച നു​ണ​ക​ള്‍ ചീ​ട്ടു​കൊ​ട്ടാ​രം പോ​ലെ തകര്‍ന്ന​പ്പോ​ള്‍ പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലെ​ന്ന നി​ല​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം ജനം തള്ളിക്കളയു​മെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കര്‍ഷകർക്ക് ഇനി കാലാവസ്ഥാ പ്രവചനം പ്രാദേശിക ഭാഷകളില്‍ എസ്‌എംഎസിലൂടെ ലഭിക്കും

അതേസമയം, പഴയ കാര്യങ്ങള്‍ തന്നെ കേസില്‍ പ്രതിയായ വ്യക്തിയെക്കൊണ്ട് വീണ്ടും പറയിക്കുകയാണെന്നും ഇതില്‍ വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button