KeralaLatest NewsIndiaNews

പ്രവാചക നിന്ദ: ‘ഇന്ത്യ ചെയ്യേണ്ടത് ഫ്രാൻസ് ചെയ്തത് തന്നെ, പണി കിട്ടുന്നത് ക്യൂബളം സമ്പത് വ്യവസ്ഥയ്ക്ക് ‘ – ജിതിൻ

'മത രാഷ്ട്രങ്ങൾ എന്ത് പറയുന്നു എന്നത് നോക്കിയല്ല, ഇന്ത്യ നിലപാട് എടുക്കേണ്ടത്': ഇന്ത്യ ചെയ്യേണ്ടിയിരുന്നത് ഇത് - ജിതിൻ ജേക്കബിന്റെ നിരീക്ഷണം

കൊച്ചി: ബി.ജെ.പി വക്താവ് നൂപുർ ശർമയുടെ വിവാദമായ പ്രവാചക നിന്ദ പരാമർശത്തിൽ വ്യത്യസ്ത നിരീക്ഷണവുമായി രാഷ്‌ടീയ നിരീക്ഷകൻ ജിതിൻ കെ ജേക്കബ്. വിഷയം അന്താരാഷ്‌ട്ര തലത്തിൽ ചർച്ചയാകുമ്പോൾ ഇന്ത്യ ചെയ്യേണ്ടത് മുൻപൊരിക്കൽ ഫ്രാൻസ് ചെയ്തത് തന്നെയാണെന്ന് ജിതിൻ വ്യക്തമാക്കുന്നു. മണ്ടത്തരത്തിന് മണ്ടത്തരം കൊണ്ട് മറുപടി പറയരുത് എന്നാണ് അദ്ദേഹം പറയുന്നത്. വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരം ഇല്ലാത്തത് കൊണ്ടാണ് ഇക്കൂട്ടർ കൈ വെട്ടാനും, തലവെട്ടാനും, കലാപത്തിനും, പൊതുമുതൽ നശിപ്പിക്കാനുമൊക്കെ നടക്കുന്നതെന്ന് ജിതിൻ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യ ചെയ്യേണ്ടിയിരുന്നത്, ‘ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്, പൗരന്മാർക്ക് ഏത് മത വിശ്വാസത്തിലും ജീവിക്കാം എന്നത് പോലെ മത വിമർശനവും നടത്താനും സ്വാതന്ത്ര്യം ഉണ്ട്’ എന്ന ഒരു പ്രസ്താവന നടത്തൽ ആയിരുന്നുവെന്ന് ജിതിൻ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. മതം തിന്നു ജീവിക്കുന്നവർക്ക് ജനാധിപത്യവും, വ്യക്തി സ്വാതന്ത്ര്യവും ഒന്നും മനസിലാകികല്ലെന്നും, അവർ കിടന്ന് ബഹളം വെയ്ക്കുമ്പോൾ അവഗണിക്കുക എന്നതായിരുന്നു നല്ല മറുപടിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. മത രാഷ്ട്രങ്ങൾ എന്ത് പറയുന്നു എന്നത് നോക്കിയല്ല, ഇന്ത്യ നിലപാട് എടുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

‘ലോകത്ത് കാക്കത്തൊള്ളായിരം മതങ്ങൾ ഉണ്ടായിട്ടും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇവർക്ക് മാത്രം എന്താണ് ഇത്ര വികാരം ഇളകുന്നത് ! ഇത് വിശ്വാസം അല്ല, ഭ്രാന്താണ്. നിങ്ങൾക്ക് വിശ്വസിക്കാനുള്ള അവകാശം പോലെ മറ്റുള്ളവർക്ക് വിശ്വസിക്കാതിരിക്കാനും, വിമർശിക്കാനും അവകാശമുണ്ട്, അതാണ് പൗര സ്വാതന്ത്ര്യം, അതാണ് ജനാധിപത്യം’, ജിതിൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ജിതിൻ കെ ജേക്കബിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കുറച്ചുനാൾ മുമ്പ് ഇങ്ങനെ ഒരു പ്രസ്താവന നടത്തി ‘We Have the Right to Blaspheme, To Criticise and To Caricature Religions’. 1791 ൽ ഫ്രഞ്ച് ജനത മതവിമർശനം കുറ്റമല്ലാതാക്കിയതാണ്. ഏകദേശം 230 വര്ഷങ്ങൾക്ക് ശേഷം ഒരു ഫ്രഞ്ച് പ്രസിഡന്റിന് വീണ്ടും ഇങ്ങനെ ഒരു പ്രസ്താവന നടത്തേണ്ടി വന്നതിന്റെ കാര്യം എല്ലാവർക്കുമറിയാം. ലോകം മുഴുവൻ ഇളകിയാലും തങ്ങളുടെ പാരമ്പര്യവും, പൈതൃകവും, സാംസ്ക്കാരിക തനിമയും വിട്ടുള്ള ഒരു കളിയും ഫ്രാൻ‌സിൽ നടത്താൻ അനുവദിക്കില്ല എന്ന് ഫ്രഞ്ച് ജനത തീരുമാനിച്ചു. ഫ്രഞ്ച് ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ തുർക്കിയും, അറബ് രാഷ്ട്രങ്ങളും, പാകിസ്ഥാനും, ക്യൂബളവും തീരുമാനിച്ചു. അൽ ഖേരൾ മാധ്യമങ്ങൾ ഫ്രഞ്ച് പ്രസിഡന്റിനെ അന്തിചർച്ചയിൽ നിർത്തിപ്പൊരിച്ചു. എന്നിട്ട് എന്തുണ്ടായി?

മാക്രോൺ പറഞ്ഞു ‘ We will not give in, ever’. അതുപോലെ ഫ്രഞ്ച് കമ്പനികളോട് പറഞ്ഞു “Don’t answer stupidity with stupidity.” കഴിഞ്ഞു, ജ്യോതിയും വന്നില്ല, തീയും വന്നില്ല.!

മറ്റുള്ളവർ എങ്ങനെ പ്രതികരിക്കും എന്നല്ല ഫ്രാൻസ് നോക്കിയത്, അവർക്ക് അവരുടെ സംസ്ക്കാരവും പാരമ്പര്യവും, പൗരന്മാരുടെ വ്യക്തി സ്വാതന്ത്ര്യവുമാണ് വലുത്. പ്രാകൃത നൂറ്റാണ്ടിലേക്ക് പോകാൻ ഫ്രഞ്ച് ജനത ആഗ്രഹിക്കുന്നില്ല, ഭരണകൂടവും ഫ്രഞ്ച് ജനതയ്‌ക്കൊപ്പം ശക്തമായി നിലകൊള്ളുകയും ചെയ്തു.

സത്യത്തിൽ ഇന്ത്യ പോലുള്ള രാജ്യം ചെയ്യേണ്ടത് മത വിമർശനത്തെ കുറ്റകരമല്ലാതാക്കുക എന്നതാണ്. ഇന്ത്യയിലെ ഏകദേശം 75% വരുന്ന ഭൂരിപക്ഷ ജനതയുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കുമെതിരെ എന്തൊക്കെ വിമർശനങ്ങളും, പരിഹാസങ്ങളും, അശ്ലീലവും ഒക്കെയാണ് നടക്കുന്നത്. ഒറ്റപ്പെട്ട എതിർ ശബ്ദങ്ങൾ ഒഴിച്ചാൽ 100 കോടി വരുന്ന ജനത പ്രതികരിക്കാൻ പോകുന്നത് കണ്ടിട്ടുണ്ടോ? ഈ 100 കോടിയുടെ .50% പേര് എങ്കിലും പ്രതികരണവുമായി തെരുവിൽ ഇറങ്ങിയാൽ എന്താകും ഇവിടെ സംഭവിക്കുക എന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

പക്ഷെ അവരാരും ഇതൊന്നും മൈൻഡ് ചെയ്യാറില്ല. ഇനി ആരെങ്കിലും പ്രതികരിച്ചാലും, അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെയും, വ്യക്തി സ്വാതന്ത്ര്യത്തിന്റെയും മേലുള്ള ഭരണകൂടത്തിന്റെ പിന്തുണയോടെ നടക്കുന്ന പീകരത എന്നും പറഞ്ഞ് ക്യൂബളം മാധ്യമങ്ങൾ ഇളകും.

നേരെ മറിച്ച് ന്യൂനപക്ഷങ്ങളുടെ വിശ്വാസങ്ങളെ വിമർശിച്ചാലോ, അപ്പോൾ ക്യൂബളം പറയും അത് ആവിഷ്‌ക്കാര സ്വാതന്ത്ര്യവും, വ്യക്തി സ്വാതന്ത്ര്യവും അല്ല, നേരെ മറിച്ച് വിദ്വേഷ പ്രസംഗം ആണ് എന്ന്…!

പിന്നെ പതിവ് കലാപരിപാടികൾ തുടങ്ങുകയായി. ഇസ്ലാമിക രാഷ്ട്രങ്ങളുടെ സർക്കാർ വകുപ്പുകളുടെ സാമൂഹിക മാധ്യമ പേജുകളിൽ പോയി രോദനവും, പോസ്റ്റർ ഒട്ടിക്കലുമാണ്. ലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ എന്ന് പറഞ്ഞ് ഇവിടുത്തെ മാധ്യമങ്ങൾ അന്തി ചർച്ച നടത്തി ആഞ്ഞടി, ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാൻ ആഹ്വനം ചെയ്യുന്നു, ആകെ ജഗ പോക.

ഇന്ത്യ ചെയ്യേണ്ടിയിരുന്നത് ‘ ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്, പൗരന്മാർക്ക് ഏത് മത വിശ്വാസത്തിലും ജീവിക്കാം എന്നത് പോലെ മത വിമർശനവും നടത്താനും സ്വാതന്ത്ര്യം ഉണ്ട് എന്ന ഒരു പ്രസ്താവന നടത്തൽ ആയിരുന്നു. മതം തിന്നു ജീവിക്കുന്നവർക്ക് ജനാധിപത്യവും, വ്യക്തി സ്വാതന്ത്ര്യവും ഒന്നും മനസിലാകില്ല, അവർ കിടന്ന് ബഹളം വെക്കും. അവഗണിക്കുക എന്നതായിരുന്നു നല്ല മറുപടി.

ഇത് ഒരു അവസരമായി കണ്ട് പാര്ലമെന്റിൽ നിയമം പാസാക്കുകയാണ് വേണ്ടത്. ഇന്ത്യയിൽ പൂർണതോതിൽ മതവിമർശനം അനുവദിക്കണം. ആരെങ്കിലും വിമർശിച്ചാൽ ഉടൻ തന്നെ മത വികാരം വൃണപ്പെടുകയും, കൈവെട്ടാനും, തലവെട്ടാനും ഒക്കെ ഇറങ്ങുകയും ചെയ്യുന്ന ആളുകൾ പ്രാകൃത ഗോത്ര കാലഘട്ടത്തിൽ ജീവിക്കുന്നവരാണ്. അത്തരക്കാരെ നേരിടാൻ ഇത് തന്നെയാണ് മാർഗം. മത രാഷ്ട്രങ്ങൾ എന്ത് പറയുന്നു എന്നത് നോക്കിയല്ല, ഇന്ത്യ നിലപാട് എടുക്കേണ്ടത്.

സത്യത്തിൽ ചോദ്യങ്ങൾക്ക് അല്ലെങ്കിൽ വിമർശനങ്ങൾക്ക് ഉത്തരം ഇല്ലാത്തത് കൊണ്ടാണ് ഇക്കൂട്ടർ കൈ വെട്ടാനും, തലവെട്ടാനും, കലാപത്തിനും, പൊതുമുതൽ നശിപ്പിക്കാനുമൊക്കെ നടക്കുന്നത് എന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ പിന്നെ ലോകത്ത് കാക്കത്തൊള്ളായിരം മതങ്ങൾ ഉണ്ടായിട്ടും, ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇവർക്ക് മാത്രം എന്താണ് ഇത്ര വികാരം ഇളകുന്നത് ! ഇത് വിശ്വാസം അല്ല, ഭ്രാന്താണ്.

നിങ്ങൾക്ക് വിശ്വസിക്കാനുള്ള അവകാശം പോലെ മറ്റുള്ളവർക്ക് വിശ്വസിക്കാതിരിക്കാനും, വിമർശിക്കാനും അവകാശമുണ്ട്, അതാണ് പൗര സ്വാതന്ത്ര്യം, അതാണ് ജനാധിപത്യം.

എന്തായാലും ഗൾഫിലൊക്കെയിരുന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌ക്കരിക്കാനുള്ള ആഹ്വനം നടത്തുമ്പോൾ പണി കിട്ടുന്നത് ക്യൂബളം സമ്പത് വ്യവസ്ഥയ്ക്ക് തന്നെയായിരിക്കും എന്ന സാമാന്യ ബോധം ഉണ്ടായി വരുമ്പോഴേക്കും ഭാരതപ്പുഴയിലൂടെ വെള്ളം കുറെ ഒഴുകിപോയിട്ടുണ്ടാകും. ഇന്ത്യ ചെയ്യേണ്ടത് ഫ്രാൻസ് ചെയ്തത് തന്നെയാണ്, Don’t answer stupidity with stupidity..

shortlink

Related Articles

Post Your Comments

Related Articles


Back to top button