ന്യൂഡല്‍ഹി: ജാതി അധിക്ഷേപം നടത്തി ഡി.എം.കെ എം.പി, ടി.കെ.എസ് ഇളംങ്കോവന്‍. ഹിന്ദി ഭാഷ ഉപയോഗിച്ചാൽ ശൂദ്രരരായി മാറുമെന്ന ജാതി അധിക്ഷേപമാണ് എം.പി നടത്തിയത്. ഹിന്ദി ഭാഷ ഉപയോഗിക്കുന്നത് വികസ്വര സംസ്ഥാനങ്ങളാണെന്നായിരുന്നു ഇളംങ്കോവന്റെ പ്രസ്താവന. ‘ബിഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃഭാഷയാണ് ഹിന്ദി. അവര്‍ക്ക് പുരോഗതിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ബിഹാര്‍, മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളുടെ മാതൃഭാഷയാണ് ഹിന്ദി. അവര്‍ക്ക് പുരോഗതിയുണ്ടായിട്ടില്ല. അതേസമയം, നിങ്ങള്‍ ബംഗാള്‍, ഒഡീഷ, തെലുങ്കാന, തമിഴ്നാട്, കേരളം, കര്‍ണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ നോക്കൂ. ഈ സംസ്ഥാനങ്ങളില്‍ മാതൃഭാഷ ഹിന്ദിയല്ല. ഹിന്ദി നമ്മളെ താഴ്ന്ന ജാതിക്കാരാക്കും’- ഇളംങ്കോവന്‍ പറഞ്ഞു
കഴിഞ്ഞ മാസം തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിയും ഹിന്ദിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഹിന്ദി പഠിച്ചവര്‍ നമ്മുടെ നാട്ടില്‍ പാനീപുരി വില്‍ക്കുകയാണെന്നായിരുന്നു പൊന്മുടിയുടെ പരാമര്‍ശം.ഭാരതിയാര്‍ യൂണിവേഴ്സിറ്റിയിലെ ബിരുദ ദാനചടങ്ങിനിടെയായിരുന്നു മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്.
Post Your Comments