Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
AlappuzhaLatest NewsKeralaNattuvarthaNews

ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയം: തോമസ് സി കുറ്റിശ്ശേരിൽ

മാവേലിക്കര: കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാൻ ജോണി നെല്ലൂരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപനീയമാണന്ന് വ്യക്തമാക്കി കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് സി കുറ്റിശ്ശേരിൽ. ദീർഘകാലത്തെ രാഷ്ട്രീയ പാരമ്പര്യമുള്ളതും എക്കാലവും യു.ഡി.എഫ് രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിട്ടുള്ളതും മൂന്നു തവണ കേരള നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് സംസ്ഥാന സെക്രട്ടറിയുമാണ് ജോണി നെല്ലൂരെന്ന് അദ്ദേഹം വ്യക്തമാക്കി.

പടച്ചുണ്ടാക്കിയ ലബ്ദരേഖ കാട്ടി കേരള കോൺഗ്രസ് നേതാവിനെ ഇല്ലാതാക്കാമെന്ന ഉദ്ദേശത്തോടെ ചിലർ നടത്തുന്ന ശ്രമത്തെ അർഹിക്കുന്ന അവജ്ഞയോടെ പാർട്ടിയും ജനങ്ങളും തള്ളിക്കളയുമെന്നും കേരള കോൺഗ്രസിൽ ആർക്കെങ്കിലും അസംതൃപ്തി ഉണ്ടങ്കിൽ അതു പരിഹരിക്കാൻ കെൽപുള്ള പരിണിത പ്രജ്ഞമായ നേതൃത്വം കേരള കോൺഗ്രസിനുണ്ടെന്നും തോമസ് സി കുറ്റിശ്ശേരിൽ പ്രസ്താവനയിൽ പറഞ്ഞു.

ഖത്തർ സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

‘ഈ പാർട്ടി പല ഭാഗങ്ങളായി കിടന്ന 5 കേരള കോൺഗ്രസുകൾ ഒന്നിച്ചിട്ടുള്ളതും പല പാർട്ടിയിൽ നിന്നു കടന്നു വന്നിതിൽ ലയിച്ചതുമായ പ്രസ്ഥാനമാണ്. 5പാർട്ടിയിലെ 5 ചെയർമാൻമാരുടെ നേതൃത്വത്തിൽ പലപ്പോഴായി ലയിച്ചൊന്നായ പ്രസ്ഥാനമാണ്. കെ.എം. മാണി സാറിൻ്റെയും പി.ജെ. ജോസഫ് സാറിൻ്റെയും നേതൃത്വത്തിൽ ഉള്ള യോജിപ്പിന് ശേഷം ഒരു കൂട്ടർ യു.ഡി.എഫ് ബന്ധമുപേക്ഷിച്ച് എൽ.ഡി.എഫിലേക്ക് പോയപ്പോൾ സഹപ്രവർത്തകരെ ഇല്ലാതാക്കാൻ ശ്രമിച്ചവൻ മുന്നണി വിട്ടു പോയപ്പോൾ തിരിച്ചു പാർട്ടിയിലെത്തിയ 3 വിഭാഗങ്ങളിലുള്ള പാർട്ടിയുടെ ചെയർമാൻമാരുള്ള പ്രസ്ഥാനമാണ്.

12 കാരനെ പീഡിപ്പിച്ചു : പാസ്റ്റർക്ക് എട്ട് വർഷം തടവും പിഴയും

എല്ലവർക്കും എപ്പോഴും അവരവർ ചെയർമാൻമാരായി പാർട്ടിയെ നയിച്ചപ്പോഴുള്ള സംതൃപ്തി ഇപ്പോൾ കിട്ടണമെന്നില്ല. അത് സ്വകാര്യമായി ചിലപ്പോൾ അസംതൃപ്തി പങ്കുവെച്ചെന്നു വരും. അത് എല്ലാ പാർട്ടിയിലും നേതാക്കൾക്കിടെ ഉണ്ടാകുന്ന അസംതൃപ്തിയായി കണ്ടാൽ മതി. ആ അസംതൃപ്തിയെ ഒന്നായ കേരള കോൺഗ്രസെന്ന സംതൃപ്തി കൊണ്ട് മറികടക്കുവാൻ കേരള കോൺഗ്രസ് വികാരമുള്ള നേതാക്കൾക്കുണ്ട് എന്ന് പാർട്ടിയെ തകർക്കാനും നേതാക്കളെ അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നവർ മനസിലാക്കിയാൽ നല്ലത്.

ഒന്നായ കേരള കോൺഗ്രസ് അതിൻ്റെ മെമ്പർഷിപ്പ് കാമ്പയിൻ പൂർത്തീകരിച്ചു സംഘടനാ തെരെഞ്ഞെടുപ്പിലേക്ക് കടക്കുന്ന സാഹചര്യത്തിൽ, നേതാക്കളെ അപകീർത്തിപ്പെടുത്തി പാർട്ടിയെ തകർത്തു കളയുവാനുള്ള ഈ ‘ന്യൂ ജൻ രാഷ്ട്രീയ കുതന്ത്രത്തെ’ പാർട്ടി ഒറ്റക്കെട്ടായി നേരിടും’, തോമസ് സി കുറ്റിശ്ശേരിൽ പ്രസ്താവനയിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button