CinemaLatest NewsBollywoodNewsIndiaEntertainmentMovie Gossips

‘ലോകത്തുള്ള ഒരു സിനിമയുമായും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല’: രണ്‍ബീര്‍

മുംബൈ: ലോകത്തെ ഒരു സിനിമയക്ക് ഒപ്പവും ‘ബ്രഹ്‌മാസ്ത്ര’യെ താരതമ്യം ചെയ്യാനാവില്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ‘ബ്രഹ്‌മാസ്ത്ര’ ഒരു സൂപ്പര്‍ ഹീറോ സിനിമ പോലെയോ, മാര്‍വല്‍ സിനിമ പോലയോ അല്ലെന്നും ചിത്രത്തെ ഒരു ജോൺറിലും ഉള്‍പ്പെടുത്താനാകില്ലെന്നും രണ്‍ബീര്‍ വ്യക്തമാക്കി.

രണ്‍ബീര്‍ കപൂറിന്റെ വാക്കുകൾ ഇങ്ങനെ;

‘ലോകത്തുള്ള ഒരു സിനിമയുമായും ബ്രഹ്‌മാസ്ത്രയെ താരതമ്യം ചെയ്യാന്‍ സാധിക്കില്ല. ബ്രഹ്‌മാസ്ത്ര മാര്‍വല്‍ സിനിമ പോലെ ഒന്നല്ല. ഇതിനെ ഒരു ജോൺറിലും ഉള്‍പ്പെടുത്താനാവില്ല. ഞാന്‍ സിനിമകള്‍ ഒരുപാട് കാണുന്ന ആളാണ്. ഒട്ടുമിക്ക സിനിമകളും ഞാന്‍ കണ്ടിട്ടുമുണ്ട്. ഈ സിനിമയ്ക്ക് ഒരു റെഫറന്‍സുമില്ല. പക്ഷെ, ഞങ്ങള്‍ സിനിമ ആരംഭിച്ച സമയത്ത് നിര്‍ഭാഗ്യവശാല്‍ സൂപ്പര്‍ ഹീറോ സിനിമ എന്ന ടാഗ് കിട്ടി. പക്ഷെ ഇതൊരു സൂപ്പര്‍ ഹീറോ സിനിമയല്ല. ഇതൊരു ഫാന്റസി-അഡ്വെന്‍ജര്‍ സിനിമയാണ്. പിന്നെ എന്റെ കഥാപാത്രത്തിന് ദൈവീക ശക്തിയുണ്ട്.

സ്ഥിരമായി കംപ്യൂട്ടറും സ്മാർട്ട്ഫോണും ഉപയോ​ഗിക്കുന്നവർ അറിയാൻ

ജനമനസ്സ് കീഴടക്കി ‘പകരം’: യൂട്യൂബിൽ ഷോർട്ട് ഫിലിം കണ്ടത് ഒരു ലക്ഷം പേർ

‘ബ്രഹ്‌മാസ്ത്ര പാര്‍ട്ട് വണ്‍: ശിവ’ സംവിധാനം ചെയ്യുന്നത് അയാന്‍ മുഖര്‍ജിയാണ്. 2013ല്‍ റിലീസ് ചെയ്ത ‘യേ ജവാനി ഹേ ദിവാനി’യ്ക്ക് ശേഷം അയാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 9നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്റ്റാര്‍ സ്റ്റുഡിയോസ്, ധര്‍മ്മ പ്രൊഡക്ഷന്‍സ്, പ്രൈം ഫോക്കസ്, സ്റ്റാര്‍ ലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. . രണ്‍ബീര്‍ കപൂറിന് പുറമെ ആലിയ ഭട്ട്, അമിതാഭ് ബച്ചന്‍, മൗനി റോയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button