Latest NewsNewsIndia

സർക്കാർ ജോലി കിട്ടിയതിന് ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞ് തൊഴിൽ രഹിതനായ ഭർത്താവ്

കൊൽക്കത്ത: സർക്കാർ ജോലി കിട്ടിയ ഭാര്യയുടെ കൈ വെട്ടിക്കളഞ്ഞ് ഭർത്താവ്. പശ്ചിമ ബംഗാളിലെ തെക്കൻ ബുർദ്വാൻ ജില്ലയിലെ കെതുഗ്രാമിൽ നടന്ന സംഭവത്തിൽ, ഭാര്യയ്ക്ക് സർക്കാർ ആശുപത്രിയിൽ നഴ്‌സ് ആയി ജോലി കിട്ടിയതിന് പിന്നാലെയാണ് ഭർത്താവിന്റെ ക്രൂരത. തൊഴിൽ രഹിതനായ ഷേർ മുഹമ്മദ് എന്നയാളാണ് ഭാര്യ രേണു കാതൂണിന്റെ കൈ മുറിച്ച് കളഞ്ഞത്.

ഇതിന് ശേഷം യുവാവ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചു. മുറിച്ച് കളഞ്ഞ കൈകൾ കൂട്ടിച്ചേർക്കാതിരിക്കാൻ വീട്ടിൽ ഒളിപ്പിച്ച് വെച്ച ശേഷമാണ് ഇയാൾ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. തലയണയിൽ കൈകൾ അമർത്തി വെച്ചശേഷം മുറിച്ച് കളയുകയായിരുന്നു എന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാൾ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞതായും പ്രതിയുടെ വീട്ടുകാർ ഒളിവിൽ പോയതായും പോലീസ് പറഞ്ഞു.

രാജ്യത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ് സംഘപരിവാര്‍ ശക്തികൾ: മുഖ്യമന്ത്രി

ഭാര്യയ്‌ക്ക് ജോലി ലഭിച്ചാൽ, അവൾ തന്നെ വിട്ട് പോകുമോയെന്ന് തൊഴിൽ രഹിതനായിരുന്ന ഷേർ മുഹമ്മദ് ഭയന്നിരുന്നുവെന്നും അതിനാൽ, അപ്പോയിന്റ്‌മെന്റ് ലെറ്റർ സ്വീകരിക്കരുതെന്ന് ഇയാൾ താക്കീത് ചെയ്തിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇത് വകവെയ്‌ക്കാതെ രേണു ജോലി ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്നാണ് ഇയാൾ ക്രൂരതയ്ക്ക് മുതിർന്നതെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button