ഗാന്ധിനഗർ: ഗുജറാത്തിലെ ജഖുരു മേഖലയിൽ നിന്ന് അമ്പത് കിലോയോളം വരുന്ന മയക്കുമരുന്ന് കണ്ടെത്തി. അതിർത്തി സുരക്ഷാ സേനയും മറൈൻ പോലീസും നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ ലഭിച്ചത്. കഴിഞ്ഞയാഴ്ച പാകിസ്താനി ബോട്ടായ അൽ-നോമൻ ഗുജറാത്ത് തീരത്ത് പിടികൂടവെ ബോട്ടിലുണ്ടായിരുന്നവർ കടലിലേക്ക് വലിച്ചെറിഞ്ഞ ലഹരി വസ്തുക്കളാണ് തെരച്ചിലിൽ കണ്ടെത്തിയത്.
മെയ് 30-31 തിയതികളിലായിരുന്നു പാക് ബോട്ട് പിടികൂടിയത്. ഇതിനിടെ ബോട്ടിലുണ്ടായിരുന്ന ഏഴംഗ സംഘം തങ്ങളുടെ പക്കലുള്ള മയക്കുമരുന്ന് കടലിലേക്ക് വലിച്ചെറിയുകയായിരുന്നു. അന്നുമുതൽ തെരച്ചിൽ നടത്തിയിരുന്നു.
ദിവസങ്ങൾക്ക് ശേഷം ഗുജറാത്തിലെ കച്ച് തീരത്ത് നിന്നാണ് ലഹരി നിറച്ച ബാഗുകൾ ബിഎസ്എഫിന് പിടികൂടാനായത്. രണ്ട് ബാഗുകളിൽ നിറച്ച നിലയിലായിരുന്നു മയക്കുമരുന്ന്. സംഭവദിവസം ഇന്ത്യൻ തീരദേശസേനയും ഗുജറാത്ത് ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നായിരുന്നു ബോട്ട് പിടികൂടിയത്.
Post Your Comments