Latest NewsNewsLife Style

ഹൃദയത്തിന്റെ ആരോഗ്യത്തിന് വാഴപ്പഴ ജ്യൂസ്

ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ പിന്നെ ജീവിതത്തില്‍ ഡോക്ടറെ കാണേണ്ടി വരില്ലെന്നാണ് പഴമക്കാര്‍ പറയുന്നത്. എല്ലാത്തരം പഴങ്ങളും ആരോഗ്യദായകമാണ്. എന്നാല്‍, പഴം കഴിക്കുന്നത് ശരീരത്തിന് പോഷകങ്ങളും ധാരാളം ഊര്‍ജ്ജവും നല്‍കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകളെ ബലപ്പെടുത്താനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും നല്ലതാണ് വാഴപ്പഴ ജ്യൂസ്.

വാഴപ്പഴത്തില്‍ നിരവധി ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രക്ത ചംക്രമണം വർദ്ധിപ്പിക്കുന്നു. വാഴപ്പഴ ജ്യൂസിൽ കുറച്ച് കാബേജ് ഇട്ട് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. നിരവധി വിറ്റാമിനുകളാണ് വാഴപ്പഴത്തില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിന്റെ നാഡികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും.

Read Also:- അഞ്ചടിച്ച് മെസി: അർജന്റീനയ്ക്ക് തകർപ്പൻ ജയം

വൃക്കകളുടെ ആരോഗ്യത്തിന് വാഴപ്പഴ ജ്യൂസ് നല്ലതാണ്. നിരവധി സോലുബിള്‍ ഫൈബറും പെക്ടിനും അടങ്ങിയിട്ടുള്ളതിനാല്‍ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ഈ ജ്യൂസ് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button