
ഡൽഹി: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇന്ന് അമ്പതാം പിറന്നാൾ. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന് ആശംസകളർപ്പിച്ചു.
‘യോഗി ആദിത്യനാഥിന് ജന്മദിനാശംസകൾ. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനും സൗകര്യത്തിനും വേണ്ടി, പുതിയൊരു ഉത്തർ പ്രദേശ് നിർമ്മിച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തെ ദൈവം ആരോഗ്യവാനും ദീർഘായുസ്സുള്ളവനുമാക്കട്ടെ’- പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമായ ഉത്തർ പ്രദേശിൽ രണ്ടാംവട്ടവും ഭരണത്തിലേറിയ യോഗി ആദിത്യനാഥ്, അസ്ത്ര വേഗത്തിലാണ് സംസ്ഥാനത്തിൽ വികസന പദ്ധതികൾ പൂർത്തിയാക്കുന്നത്. കുറ്റവാളികളെ എൻകൗണ്ടർ ചെയ്തു കൊന്നുകളയുന്ന ഉത്തർ പ്രദേശ് പോലീസ് മാതൃകയ്‌ക്ക്, നിയമ വിരുദ്ധമാണെങ്കിലും രാജ്യമെമ്പാടും ആരാധകരുണ്ട്.
Post Your Comments