ഹരിപ്പാട്: ആലപ്പുഴ ജില്ലയിലും കാട്ടുപന്നി ഭീഷണി. ആലപ്പുഴ ജില്ലയിലെ ചിങ്ങോലി, മുതുകുളം പ്രദേശങ്ങളിലാണ് കാട്ടുപന്നി ഭീതിയുള്ളത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെയാണ് കായംകുളം- കാർത്തികപ്പള്ളി റോഡിൽ മുതുകുളം മുരിങ്ങച്ചിറയ്ക്കു സമീപം മുന്നിലേക്കു ചാടിയ പന്നിയെ തട്ടിവീണ് ചിങ്ങോലി നന്ദനത്തിൽ പദ്മരാജന് (41) പരുക്കേറ്റത്.
ചിങ്ങോലി പടിഞ്ഞാറൻ പ്രദേശത്തെത്തിയ പന്നി വീടിനു സമീപം നിന്ന വീട്ടമ്മയെയും കാട്ടുപന്നി ആക്രമിച്ചു. തുപ്പാശ്ശേരിൽ സരസമ്മ (69)യ്ക്കാണ് കാലിനു പരുക്കേറ്റത്. തീരപ്രദേശമായ ഇവിടെ ഇത്തരത്തിലുള്ള മൃഗങ്ങളുടെ ആക്രമണം ഇത് വരെ ഉണ്ടായിട്ടില്ല. അതിനാൽ, ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി, ചിങ്ങോലിയിലെ കിഴക്കൻ ഭാഗത്ത് കാട്ടുപന്നിയെ കണ്ടതായുള്ള അഭ്യൂഹം പരന്നിരുന്നു.
കഴിഞ്ഞ ദിവസം, രാവിലെ അഞ്ച്, ഏഴ് വാർഡുകളിൽ കാട്ടുപന്നിയെ കണ്ടിരുന്നു. മുതുകുളം ഭാഗത്തും പന്നിയെ കണ്ടിരുന്നു. പഞ്ചായത്ത് അധികൃതർ വനംവകുപ്പിനെയും പോലീസിനെയും വിവരമറിയിച്ചിട്ടുണ്ട്.
Post Your Comments