മുംബൈ: കേന്ദ്രസർക്കാരിനെതിരെ രൂക്ഷപരിഹാസവുമായി ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. കശ്മീരിൽ ഇപ്പോൾ നടക്കുന്ന ടാർഗറ്റ് ചെയ്തുള്ള കൊലപാതകങ്ങളും അതിനോടനുബന്ധിച്ച് നടക്കുന്ന പണ്ഡിറ്റുകളുടെ പലായനത്തെയും കുറിച്ച് എന്താണ് സിനിമ ഇറങ്ങാത്തതെന്നാണ് റാവത്ത് ചോദിച്ചത്.
വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് എന്ന ചിത്രത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യങ്ങൾ. ബിജെപി ഭരിക്കുന്ന നിരവധി സംസ്ഥാനങ്ങളിൽ ഈ ചലച്ചിത്രത്തിന് നികുതിയിളവ് ലഭിച്ചിരുന്നു. പല ബിജെപി മന്ത്രിമാരും ചലച്ചിത്രത്തെ പ്രകീർത്തിച്ച് പ്രസ്താവനകൾ ഇറക്കിയിരുന്നു.
Also read: അൻപതാം ജന്മദിനത്തിന്റെ നിറവിൽ യോഗി ആദിത്യനാഥ്: ആശംസകളോടെ നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ
എന്നാൽ ഇപ്പോൾ, ഒരു മാസത്തിനുള്ളിൽ എട്ടോളം കശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം ചോദിച്ചത്. കശ്മീരിൽ ഭീകരർ ലക്ഷ്യമിട്ട് ഓരോരുത്തരെയായി കൊല്ലുമ്പോൾ, എന്തുകൊണ്ടാണ് ഇതുപോലൊരു സിനിമ ഇറങ്ങാത്തതെന്ന് സഞ്ജയ് റാവത്ത് ചോദിച്ചു. കശ്മീർ ഫയൽസിന്റെ രണ്ടാം ഭാഗം ഇറക്കാൻ അദ്ദേഹം കേന്ദ്രസർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു.
Post Your Comments