ഡിജിറ്റൽ പ്ലാറ്റ്ഫോം രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനൊരുങ്ങി വോഡഫോൺ- ഐഡിയ. റിപ്പോർട്ടുകൾ പ്രകാരം, വിവിധ കമ്പനികളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വിഐ ആപ്പിൽ ഉൾക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി, അടുത്ത 12 മാസത്തിനുള്ളിൽ ഈ മേഖലയിൽ ശക്തരായ 3- 4 കമ്പനികളുമായി സേവനങ്ങൾ പങ്കുവെയ്ക്കുന്ന കാര്യത്തിൽ കരാറിലെത്താനാണ് വിഐ ലക്ഷ്യമിടുന്നത്.
വിഐ ആപ്പിൽ മ്യൂസിക് സ്ട്രീമിംഗ്, മൊബൈൽ റീചാർജ്, വിഐ മൂവീസ് ആന്റ് ടിവി, ഗെയിമിംഗ് തുടങ്ങിയ സേവനങ്ങൾ നിലവിൽ ലഭ്യമാണ്. കൂടുതൽ സേവനങ്ങൾ ഉൾക്കൊള്ളിച്ച് ആപ്പിലെ പരസ്യ വരുമാനം ഉയർത്താനാണ് വിഐ ശ്രമിക്കുന്നത്.
Also Read: ‘ആറാട്ട് ഹിറ്റാകുമെന്ന് കരുതി, ഹിറ്റായി’: രചന നാരായണന്‍കുട്ടി
റിപ്പോർട്ടുകൾ പ്രകാരം, ഒന്നിലധികം ആപ്പുകൾ വിഐ പുറത്തിറക്കില്ല. എന്നാൽ, ജിയോ, എയർടെൽ സേവന ദാതാക്കൾക്ക് ഒന്നിലധികം ആപ്പുകൾ ഉണ്ട്. എയർടെലിന് 3 ആപ്പുകളും ജിയോയ്ക്ക് 6 ആപ്പുകളുമാണ് ഉള്ളത്.
Post Your Comments