തിരുവനന്തപുരം: കലാലയങ്ങള്‍ പരിസ്ഥിതി സൗഹൃദമാകണമെന്ന നിർദ്ദേശവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകണമെന്നും, അവരത് പ്രാവർത്തികമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
‘പരിസ്ഥിതിയോട് കുട്ടികളും യുവജനങ്ങളും ഇണങ്ങി ജീവിച്ചാല്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. മനുഷ്യൻ അവന്റെ ആവാസ വ്യസ്ഥയെക്കുറിച്ച് എപ്പോഴും ബോധമുള്ളവനാകണം. ഒരു മരം വെട്ടിയാൽ പത്തു മരം വയ്ക്കണം എന്നല്ല, ഒരു മരം പോലും വെട്ടരുത് എന്നാണ് പറയാനുള്ളത്’, മുരളീധരൻ വ്യക്തമാക്കി.
അതേസമയം, ലോക പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയത്തിനുള്ള പുരസ്കാരം തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട് ചിന്താലയ വിദ്യാലയം സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് വി മുരളീധരൻ സമ്മാനിച്ചു.
Post Your Comments