നിസാരമായി തള്ളിക്കളയേണ്ട ഒന്നല്ല പുറംവേദന. എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത രീതിയില്‍ പുറംവേദന കൂടിയേക്കാം. അതുകൊണ്ടുതന്നെ, തുടക്കത്തില്‍ തന്നെ ഇതു ചികിത്സിക്കണം. പുറംവേദനയുള്ളവരില് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിറ്റാമിന്‍ ഡിയുടെ അഭാവം ഇല്ലെന്ന് ഉറപ്പുവരുത്തണം. അതേസമയം, പുറംവേദനയെ തുടര്‍ന്നുണ്ടാവുന്ന ആകാംഷ, ഡിപ്രഷന്, മറ്റ് അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ മ്യൂസിക് തെറാപ്പി നല്ലതാണ്. ഇത് പെട്ടെന്ന് പുറംവേദനയില്ലാതാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശക്തി കുറഞ്ഞ പുറംവേദനയ്ക്ക് മസ്സാജ് നല്ലൊരു പരിഹാരമാണ്. ഇത് ആകാംഷയും ഡിപ്രഷനും കുറയ്ക്കും. ഗർഭാവസ്ഥയിലുള്ള പുറംവേദനയ്ക്കും മസ്സാജ് നല്ലതാണ്.
Post Your Comments