ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രണ വിധേയമാക്കാൻ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. കൂടാതെ, ഭക്ഷണത്തിലും ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഈ ഭക്ഷണങ്ങൾ ശീലമാക്കുന്നത് നല്ലതാണ്.
ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ ഇലക്കറികൾ കഴിക്കുന്നത് ശീലമാക്കുക. ഇലക്കറികളിൽ പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, വാഴപ്പഴം കഴിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. വാഴപ്പഴത്തിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
Also Read: സ്ത്രീകൾ സിഗരറ്റ് വലിച്ചാൽ കുഞ്ഞുണ്ടാകില്ല, പുരുഷന്മാരും: പഠനം ഞെട്ടിക്കുന്നത്
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ബീറ്റ്റൂട്ട് കഴിക്കുന്നത് ഉത്തമമാണ്. ബീറ്റ്റൂട്ടിൽ ധാരാളം നൈട്രിക് ഓക്സൈഡ് അടങ്ങിയതിനാൽ, രക്തക്കുഴലുകൾ തുറക്കാൻ ഇവ സഹായിക്കും. പേശികളെ റിലാക്സ് ആക്കാനും രക്തക്കുഴലുകൾ വികസിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളി. രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കും.
Post Your Comments