മമ്പാട്: മലപ്പുറത്ത് പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് മേപ്പാടം സ്വദേശി അബ്ദുൾ സലാ(57)മാണ് അറസ്റ്റിലായത്.
പലതവണ പീഡനം നേരിട്ട പെൺകുട്ടി പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൈൽഡ് ലൈൻ പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ ശേഷം പോലീസിന് വിവരം കൈമാറുകയായിരുന്നു.
പോക്സോ വകുപ്പുകൾ ചുമത്തി നിലമ്പൂർ പോലീസ് അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തു. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ വിദ്യാര്‍ത്ഥികള്‍ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.
Post Your Comments