മുംബെെ: ബി.ജെ.പിയ്‌ക്കെതിരെ വിമർശനവുമായി ശിവസേന എം.പി സഞ്ജയ് റൗത്ത്. മഹാരാഷ്‌ട്രയിൽ അധികാരത്തിലുള്ളത് തങ്ങളാണെന്നും അതു മറക്കരുതെന്നും ശിവസേന എംപി സഞ്ജയ് റൗത്ത് പറഞ്ഞു. വോട്ടിനായി കോടികളുടെ കുതിരക്കച്ചവടമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഭരണകക്ഷിയായ മഹാ വികാസ് അഘാഡി (എം.വി.എ) റാവത്ത് ഉൾപ്പെടെ നാല് സ്ഥാനാർത്ഥികളെ മത്സരിപ്പിക്കാൻ ഒരുങ്ങിപ്പോൾ ബി.ജെ.പി മൂന്ന് പേരെ മത്സരിപ്പിക്കാൻ തയ്യാറായതാണ് മഹാരാഷ്ട്രയിലെ പ്രശ്നങ്ങൾക്ക് കാരണം.
Read Also: അമിതവണ്ണം കുറയ്ക്കാൻ കരിക്കിന്‍വെള്ളം
‘രാജ്യസഭ തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിവയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇതോടെ കുതിരക്കച്ചവടം നടക്കില്ല. ബി.ജെ.പിയുടെ ഉദ്ദേശ്യം വ്യക്തമാണ്, പണവും കേന്ദ്ര അന്വേഷണ ഏജൻസികളും ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നു. ഞങ്ങളാണ് ഇവിടെ അധികാരത്തിലുള്ളത് മറക്കരുത്. എതിരാളികളെ നേരിടാൻ വിവിധ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഉപയോഗിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെ വിളിക്കും’- സഞ്ജയ് റൗത്ത് പറഞ്ഞു.
Post Your Comments