മലപ്പുറം: മലപ്പുറം തെക്കൻ കുറ്റൂരിൽ സിൽവർലൈൻ കല്ലുകൾ പിഴുതുമാറ്റി വൃക്ഷത്തൈ നട്ട് കെ റെയിൽ വിരുദ്ധ ജനകീയ സമിതി പ്രതിഷേധം നടത്തി. പത്തിലധികം മരങ്ങളാണ് പ്രതിഷേധക്കാർ ഇവിടെ സ്ഥാപിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ പ്രതിഷേധത്തിന് അണിനിരന്നു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചായിരുന്നു ഈ വേറിട്ട സമരരീതി.
മലപ്പുറത്ത് പരപ്പനങ്ങാടി, തൃക്കണ്ടിയൂർ, താനാളൂർ തെക്കൻ കുറ്റൂര് കോലുപാലം മേഖലകളിലാണ് പ്രതിഷേധം നടന്നത്. സമരക്കാരുടെ നേതൃത്വത്തിൽ കെ റെയിൽ കുറ്റികളെ പിഴുതുമാറ്റി പ്രതീകാത്മകമായി
ശവസംസ്കാരവും നടത്തി.
കെ റെയിലിനെതിരായ മുദ്യാവാക്യങ്ങളും പാട്ടുകളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പദ്ധതി ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് പാര്‍ട്ടി നിലപാടെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ചുമാത്രമേ സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുകയുള്ളൂ എന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പ്രതികരിച്ചു.
Post Your Comments