Latest NewsNewsIndiaMobile PhoneTechnology

മോട്ടോ ജി82 5ജി: ജൂൺ 7 ന് പുറത്തിറങ്ങും

6.6 ഇഞ്ച് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്

മോട്ടോറോളയുടെ പുതിയ സ്മാർട്ട്ഫോണായ മോട്ടോ ജി82 5ജി ജൂൺ 7 ന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. സ്മാർട്ട്ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയാൽ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും.

6.6 ഇഞ്ച് എഎംഒഎൽഇഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് ഉള്ളത്. 1,080×2,400 പിക്സൽ റെസലൂഷൻ നൽകുന്നുണ്ട്. സ്നാപ്ഡ്രാഗൺ 695 5ജി എസ്ഒസി പ്രോസസറിലാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം.

Also Read: ഐക്യുഒഒ നിയോ 6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

രണ്ട് കളർ വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. മെറ്റിയോറൈറ്റ് ഗ്രേ, വൈറ്റ് ലില്ലി എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുളള ഈ മോഡലിന്റെ വില 26,500 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button