Latest NewsIndia

ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരനെ കാശ്മീരിൽ പിടികൂടി

ശ്രീനഗർ: ജമ്മു കാശ്മീരിലെ കിഷ്ത്വറിൽ നിന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ പിടിയിൽ. കിഷ്ത്വാർ പൊലീസും സുരക്ഷാ സേനയും നടത്തിയ തെരച്ചിലിലാണ് കൊടും ഭീകരനായ താലിബ് ഹുസൈനെ പിടികൂടിയത്. ഗ്രൂപ്പുമായുള്ള വഴക്കിനെ തുടർന്ന് എച്ച്എം വിട്ട താലിബ്, സ്വതന്ത്രനായി തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. മറ്റൊരു ആക്രമണത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു താലിബ്.

ഇയാളെ കുറിച്ചു ലഭിച്ച വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 2016 മുതൽ എച്ച്എം സംഘടനയിലെ സജീവ പ്രവർത്തകനായിരുന്നു. കിഷ്ത്വാർ സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.  കിഷ്ത്വറിൽ നിന്ന് യുവാക്കളെ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നതും താലിബാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button