ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുന്നത് സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ ഈ പച്ചക്കറികൾ ശീലമാക്കുന്നത് നല്ലതാണ്.
ഫൈബറിന്റെ അളവ് കൂടുതൽ അടങ്ങിയ ചീര കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളും ചീരയിൽ അടങ്ങിയിട്ടുണ്ട്. ധാരാളം ഫൈബർ അടങ്ങിയതിനാൽ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും.
Also Read: ആരോഗ്യം സംരക്ഷിക്കാൻ ശര്‍ക്കര
ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ഉയർന്ന അളവിൽ ഫൈബറും വിറ്റാമിൻ സിയും ഇതിൽ അടങ്ങിയിട്ടുണ്ട്. ബീറ്റാ കരോട്ടിൻ അടങ്ങിയതിനാൽ രക്തപ്രവാഹത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ ഓക്സീകരണം തടയാൻ സഹായിക്കും.
കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ വഴുതന കഴിക്കുന്നത് നല്ലതാണ്. വഴുതനയിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്.
Post Your Comments