ദുബായ്: കെട്ടിടത്തിന്റെ ലിഫ്റ്റിൽ നിന്ന് കളഞ്ഞുകിട്ടിയ പണം തിരികെ ഏൽപ്പിച്ച് മാതൃകയായി ഇന്ത്യൻ പ്രവാസി. താരിഖ് മഹ്മൂദ് ഖാലിദ് മഹ്മൂദ് എന്ന യുവാവിനാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് പണം കളഞ്ഞു കിട്ടിയത്. 10 ലക്ഷം ദിർഹം (രണ്ടു കോടിയിലേറെ) രൂപയാണ് അദ്ദേഹത്തിന് ലഭിച്ചത്.
Read Also: മൂന്ന് മാസത്തിനിടെ വിമാനയാത്രികരുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ്: കണക്കുകൾ പുറത്തുവിട്ട് ഒമാൻ
പണം കളഞ്ഞു കിട്ടിയ ഉടൻ അദ്ദേഹം ദുബായ് പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയും തുക കൈമാറുകയും ചെയ്തു. താരിഖിന്റെ സത്യസന്ധത സമൂഹത്തിന്റെ മഹത്തായ മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. സമൂഹവും പോലീസും തമ്മിലുള്ള സഹകരണത്തിന്റെ പ്രാധാന്യം അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. താരിഖിന്റെ മാതൃകാപരമായ പ്രവർത്തനത്തെ ദുബായ് പോലീസ് അഭിനന്ദിക്കുകയും ചെയ്തു. പോലീസ് താരിഖിന് അഭിനന്ദന സർട്ടിഫിക്കറ്റും കൈമാറി.
Read Also: ഹജ്ജ് തീർത്ഥാടനം: ആദ്യ ദിവസം ലഭിച്ചത് മൂന്നു ലക്ഷത്തിലേറെ അപേക്ഷകളെന്ന് സൗദി അറേബ്യ
Post Your Comments