ബെർലിൻ: പ്രമുഖ വാഹന നിർമ്മാതാക്കളായ ബെൻസ് 10 ലക്ഷം കാറുകള്‍ തിരിച്ചു വിളിക്കാനൊരുങ്ങിയതായി റിപ്പോർട്ട്. ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്നാണ് നടപടിയെന്നാണ് ജര്‍മന്‍ ഫെഡറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സംഭവത്തിൽ വിശദീകരണം നൽകിയിട്ടുള്ളത്.
Also Read:കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ തൊട്ടാവാടി
ലോകത്തിലെ തന്നെ ഏറ്റവും മികച്ച വാഹനങ്ങളുടെ പട്ടികയിലാണ് ബെൻസ് ഉൾപ്പെടുന്നത്. കമ്പനി 2004 നും 2015നും ഇടയില്‍ നിര്‍മിച്ച എസ്.യു.വി സീരിസിലെ എംഎല്, ജിഎല്‍ സ്പോര്‍ട്സ് യൂട്ടിലിറ്റി വിഭാഗത്തിലെയും ആര് ക്ലാസ് ലക്ഷ്വറി മിനിവാന്‍ വിഭാഗത്തിലെയും കാറുകളാണ് ഇപ്പോൾ തിരിച്ചു വിളിച്ചിരിക്കുന്നത്.
ബ്രേക്ക് ബൂസ്റ്റര്‍ നാശമാകുന്നത് മൂലം ബ്രേക്കിങ് സംവിധാനവും ബ്രേക്ക് പെഡലും തമ്മിലുള്ള ബന്ധം തടസ്സപ്പെടുന്നതായി ഒറ്റപ്പെട്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് കൂടുതൽ നടപടികളിലേക്ക് അധികൃതരെ നയിച്ചത്.
Post Your Comments