ചണ്ഡീഗഡ്: മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിന് പിന്നാലെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ടതിന്റെ ഞെട്ടലിലാണ് പഞ്ചാബ് കോൺഗ്രസ്. ഗുര്‍പ്രീത് സിങ് കങ്ഗാര്‍, ബല്‍ബീര്‍ സിദ്ധു, രാജ് കുമാര്‍ വെര്‍ക, സുന്ദര്‍ ഷാം അറോറ, കേവല്‍ എസ് ധില്ലന്, കമല്‍ജീത് എല്‍ ധില്ലന് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രിമാരടക്കം ബിജെപിയിലേക്ക് പോയത് കോണ്‍ഗ്രസിന് വലിയ ക്ഷീണമാകും.
കോണ്‍ഗ്രസിന്റെ പുനരുദ്ധാരണം ലക്ഷ്യമിട്ട് രാജസ്ഥാനില്‍ ചിന്തന്‍ ശിബരം നടന്ന് കൊണ്ടിരിക്കെയായിരുന്നു സുനില്‍ ജാഖര്‍ പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹിയിലിരുന്നു കൊണ്ട് പഞ്ചാബിലെ പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയില്‍ മുന്നോട്ടു പോവാനാവില്ലെന്നുമായിരുന്നു ബിജെപി പ്രവേശനത്തിനു പിന്നാലെ ജാഖറിന്റെ പ്രതികരണം.
Post Your Comments