ഇസ്ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വധഭീഷണി നേരിടുന്നതിനെ തുടർന്ന് തലസ്ഥാന നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. നഗരത്തിലെ മുക്കിലും മൂലയിലും സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്.
ഇസ്ലാമാബാദ് നഗരത്തിലെ ബനി ഗാല എന്ന സ്ഥലത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനായി ഇമ്രാൻ ഖാൻ ഇന്ന് എത്തുന്നുണ്ട്. ഇതേ തുടർന്ന് നഗരത്തിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ്. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. ഇമ്രാൻ ഖാന് എന്തെങ്കിലും സംഭവിച്ചാൽ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ പാർട്ടി നേതാക്കന്മാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തന്റെ വധത്തിന് കളം ഒരുങ്ങുന്നതായി ഇമ്രാൻഖാൻ തന്നെയാണ് പരസ്യമായി പ്രഖ്യാപിച്ചത്. സംഘർഷ സാധ്യതയെ തുടർന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ സുരക്ഷയും സൈന്യം ഇരട്ടിയായി വർദ്ധിപ്പിച്ചിട്ടുണ്ട്.
Post Your Comments