ജിദ്ദ: ഹജ്ജ് തീർത്ഥാടകർ പാലിക്കേണ്ട ആരോഗ്യ സംബന്ധമായ കാര്യങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ. ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെ സൗദി വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന എല്ലാ വിമാനക്കമ്പനികൾക്കും മാർഗനിർദ്ദേശങ്ങൾ ബാധകമാണെന്ന് അധികൃതർ അറിയിച്ചു. തീർത്ഥാടകർ 65 വയസ്സിന് താഴെയുള്ളവരായിരിക്കണമെന്നാണ് നിർദ്ദേശം.
Read Also: ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് ആരംഭിച്ചു: അറിയിപ്പുമായി സൗദി അറേബ്യ
ഹജ്ജ് തീർത്ഥാടനത്തിന് എത്തുന്നവർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച കോവിഡ് വാക്സിനുകൾ സ്വീകരിക്കണം. ഹജ്ജ് തീർത്ഥാടകർ രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവായ പിസിആർ പരിശോധനാ ഫലവും സമർപ്പിക്കണം.
അതേസമയം, ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള ബുക്കിംഗ് സൗദി അറേബ്യ ആരംഭിച്ചു. ജൂൺ 11 ശനിയാഴ്ച വരെ അപേക്ഷ സമർപ്പിക്കാം. ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്നവർക്ക് https://www.haj.gov.sa/en/InternalPages/Haj എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം.
അനുമതിയില്ലാതെ ഹജ്ജ് കർമ്മത്തിന് പോകുന്ന പ്രവാസികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സൗദി സർക്കാർ നേരത്തെ അറിയിച്ചിരുന്നു. നിയമം ലംഘിച്ചാൽ പ്രവാസികളുടെ വിരലടയാളം രേഖപ്പെടുത്തുകയും നാടുകടത്തുകയും ചെയ്യുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് അറിയിച്ചു. പെർമിറ്റ് ലഭിക്കാതെ ഹജജിന് പോകുന്നവർ പിടിക്കപ്പെട്ടാൽ 10 വർഷത്തേക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.
Read Also: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി, നാടുവിട്ട ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
Post Your Comments