KeralaLatest NewsNews

ഉത്തരവില്‍ അവ്യക്തത: കാട്ടുപന്നികളെ കൊല്ലാനുള്ള അധികാരം പരിശോധിക്കുമെന്ന് മന്ത്രി

പകരക്കാർ ആരൊക്കെയാണെന്നു ഉത്തരവിൽ നിർവചിച്ചിട്ടില്ല.

തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാനുള്ള ഉത്തരവില്‍ അവ്യക്തതയെന്ന് തദ്ദേശ സ്ഥാപനങ്ങള്‍. മൂന്നു മാർ‍ഗ്ഗങ്ങളൊഴികെ കാട്ടുപന്നിയെ കൊല്ലാൻ അധികാരം നൽകി വനം ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവിലാണ് ന്യൂനത. വെടിവയ്ക്കാൻ അനുമതി തേടുന്നതിൽ തുടങ്ങി, ജഡം സംസ്കരിക്കാനുള്ള ചെലവ് കണ്ടെത്തുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ മാർഗ്ഗനിർദ്ദേശം ഉത്തരവിലില്ല.

Read Also: ഗൂഗിൾ മീറ്റ് ഇനി ഡ്യുവോയ്ക്ക് സ്വന്തം

ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവു പ്രകാരം ഓണററി വൈൽഡ് ലൈഫ് വാർഡൻ‍മാർ (ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർപഴ്സൻ, കോർപ്പറേഷൻ മേയർ) അല്ലെങ്കിൽ അധികാരപ്പെട്ട ഉദ്യോഗസ്ഥനോ കാട്ടുപന്നികളെ സ്വയം വേട്ടയാടി കൊ‍ല്ലാമെന്ന് ഉത്തരവിൽ പറയുന്നു. മറ്റാരെങ്കിലും മുഖേന കാട്ടുപന്നിയെ കൊല്ലാനും അനുവദിക്കുമെങ്കിലും ഇതിനുള്ള കാരണം ഇവർ വ്യക്തമാക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ പകരക്കാർ ആരൊക്കെയാണെന്നു ഉത്തരവിൽ നിർവചിച്ചിട്ടില്ല.

എന്നാൽ, ഉത്തരവിലെ ഈ അവ്യക്തതയുടെ പേരിൽ വരും ദിവസ‍ങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാൻ ഇടയുണ്ടെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഒരു പുതിയ തീരുമാനം നടപ്പാക്കുമ്പോള്‍ പരാതികള്‍ സ്വാഭാവികമാണെന്നും പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button