Latest NewsIndia

ജെഎൻയുവിൽ മൃതദേഹം കണ്ടെത്തി: അഴുകിയ മൃതദേഹം കണ്ടെത്തിയത് തൂങ്ങിനിൽക്കുന്ന നിലയിൽ

ഡൽഹി: പ്രശസ്തമായ ജെഎൻയു സർവകലാശാലയുടെ ക്യാമ്പസിൽ മൃതദേഹം കണ്ടെത്തി. ഡൽഹി പോലീസാണ് ഈ വാർത്ത പുറത്തു വിട്ടത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

40-45 വയസ്സ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഏതാണ്ട് പൂർണ്ണമായും അഴുകിയ അവസ്ഥയിൽ, തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

യമുന ഹോസ്റ്റലിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ക്രൈം & ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button