കേരളത്തിൽ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര ടൂറിസത്തിൽ കേരളത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
പുതിയ കണക്കുകൾ പ്രകാരം, തൃശൂർ ജില്ലയിലെ അതിരപ്പള്ളി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ മലയാളികളുടെ എണ്ണം വർദ്ധിച്ചു. കോവിഡിന് മുൻപ് തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു കൂടുതലും. കോവിഡ് നിയന്ത്രണം വന്നതോടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടായി. എന്നാൽ, മലയാളികളുടെ യാത്രകൾ വർദ്ധിക്കുകയും ചെയ്തു.
Also Read: കേബിൾ ടിവി നിരക്കുകളിലെ ചട്ടങ്ങൾ ഉടൻ നടപ്പാക്കില്ലെന്ന് ട്രായ്
കഴിഞ്ഞ നാല് മാസത്തെ കണക്കുകൾ പ്രകാരം, 37.94 വിനോദ സഞ്ചാരികളാണ് കേരളത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചത്. ഇതിൽ 29.46 ലക്ഷം പേരും കേരളീയരായിരുന്നു.
Post Your Comments